ലണ്ടൻ: ഒന്റാറിയോയിലെ സാർണിയയിൽ നടന്ന വെടിവെപ്പിലും കൊലപാതകത്തിലും പ്രതിയായ 24 വയസ്സുകാരൻ പോലീസ് പിടിയിലായി. ലണ്ടൻ സ്വദേശിയായ ക്യൗ “ചിൻ” ഡോ (Kyaw “Chin” Doe) ആണ് ലണ്ടൻ പോലീസിന്റെയും സാർണിയ പോലീസിന്റെയും സംയുക്ത നീക്കത്തിലൂടെ അറസ്റ്റിലായത്. രണ്ടാം ഡിഗ്രി കൊലപാതകം, വധശ്രമം തുടങ്ങി അതീവ ഗൗരവകരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.Sarnia പോലീസ് സർവീസ് (Sarnia Police Service) തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ “വി ഗോട്ട് ഹിം” (We got him) എന്ന കുറിപ്പോടെയാണ് ഈ വിവരം ഇന്ന് (ഏപ്രിൽ 27) പുറത്തുവിട്ടത്.
സാർണിയയിലെ ലാംബ്റ്റൺ കോളേജ് പരിസരത്തുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് തിരയുന്നത്. ഈ അക്രമസംഭവത്തിൽ ഡേൻ നിസ്ബെറ്റ് എന്ന 20 വയസ്സുകാരൻ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഡോയ്ക്കെതിരെ കാനഡ വ്യാപകമായി അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്നു. ഇയാളെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് വൻ തുക പ്രതിഫലവും പോലീസ് പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ മുഖത്തും കഴുത്തിലുമുള്ള സവിശേഷമായ ടാറ്റൂകൾ തിരിച്ചറിയുന്നതിൽ നിർണ്ണായകമായി






















