London, Ontario
ലണ്ടൻ നഗരസഭയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 24.5 മില്യൺ ഡോളറിന്റെ അധികലാഭം ലഭിച്ചതായി സിറ്റി ഹാൾ അറിയിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായ വരുമാനവും വിവിധ മേഖലകളിലെ ചെലവ് നിയന്ത്രണവുമാണ് ഈ സർപ്ലസ് ഉണ്ടാകാൻ കാരണം.
നഗരത്തിലെ ഭവനരഹിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ, ഈ അധിക തുക പ്രധാനമായും സാമൂഹിക സുരക്ഷാ പദ്ധതികൾക്കായി വിനിയോഗിക്കാൻ കൗൺസിൽ തീരുമാനിച്ചു. താൽക്കാലിക ഷെൽട്ടറുകളുടെ നവീകരണവും നടത്തിപ്പും, തെരുവുകളിൽ കഴിയുന്നവർക്ക് സഹായം എത്തിക്കുന്ന ഔട്ട്‌റീച്ച് സേവനങ്ങളുടെ വ്യാപനവും മുൻഗണനയായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനൊപ്പം നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് ആവശ്യമായ റിസർവ് ഫണ്ടുകൾ ശക്തിപ്പെടുത്തുകയും അടിയന്തര ചെലവുകൾ നേരിടുന്നതിനുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
നികുതി ഇളവുകൾ നൽകണമെന്ന ആവശ്യം ഉണ്ടായിരുന്നുവെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഭവനരഹിത പ്രശ്നം കൂടുതൽ ഗൗരവകരമാണെന്ന് വിലയിരുത്തിയാണ് ഈ തീരുമാനം. ഉയർന്ന ജീവിതച്ചെലവും പണപ്പെരുപ്പവും ജനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിൽ, ഇത്തരം സാമ്പത്തിക നിയന്ത്രണം ഭാവിയിലെ നികുതി വർദ്ധനവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.


























