ഒന്റാറിയോ: സതേൺ ഒന്റാറിയോയിൽ ഈ ആഴ്‌ച ജലനിരപ്പ് 11°C മുതൽ 17°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ചിലയിടങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കാമെങ്കിലും പകൽ സമയം പൊതുവെ വെയിൽ നിറഞ്ഞതായിരിക്കും. മിസിസാഗയിൽ 15°C വരെയും നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം 19°C വരെയും ചൂട് ഉയരാനാണ് സാധ്യത.
സതേൺ ഒന്റാറിയോ കാലാവസ്ഥ, വരും ദിവസങ്ങളിൽ :
-
ചൊവ്വാഴ്ച: പകൽ മഴയ്ക്ക് സാധ്യതയുണ്ട്. കൂടിയ താപനില 17°C-ഉം കുറഞ്ഞ താപനില 4°C-ഉം ആയിരിക്കും.
-
ബുധനാഴ്ച: മഴ തുടരാൻ സാധ്യതയുണ്ട് (60 ശതമാനം). 12°C ആയിരിക്കും ഉയർന്ന താപനില. രാത്രിയിൽ ഇത് 4°C ആയി കുറയാം.
-
വ്യാഴം, വെള്ളി: ആകാശം വീണ്ടും തെളിയും. വ്യാഴാഴ്ച 12°C-ഉം വെള്ളിയാഴ്ച മിസിസാഗയിൽ 11°C-ഉം ആയിരിക്കും താപനില. രാത്രികാലങ്ങളിൽ തണുപ്പ് കൂടി 0°C വരെ എത്താൻ സാധ്യതയുണ്ട്.
തിങ്കളാഴ്ച അൾട്രാവയലറ്റ് (UV) ഇൻഡക്സ് 7 അഥവാ ‘ഹൈ’ (High) ആയിരിക്കുമെന്നതിനാൽ വെയിലത്ത് ഇറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.
ഒന്റാറിയോയിൽ നിന്നുള്ള കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ ONTARIO വിഭാഗം സന്ദർശിക്കുക.


























