SSLC Result 2026
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം വേഗത്തിലും സുഗമമായും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്‌ഫോമായ ‘നമ്മുടെ കേരളം’ ആപ്പിലും സൗകര്യമൊരുക്കി. നാളെ ഉച്ചയ്ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്നാണ് ഫലം പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ആപ്പിലെ പ്രത്യേക ലിങ്ക് വഴി ഫലം തത്സമയം ലഭ്യമാകും.
സാങ്കേതിക തടസ്സങ്ങളില്ലാതെ ഫലം അറിയാം
ഫലപ്രഖ്യാപന സമയത്ത് വെബ്‌സൈറ്റുകളിൽ അനുഭവപ്പെടാറുള്ള കനത്ത തിരക്കും സാങ്കേതിക തടസ്സങ്ങളും ഒഴിവാക്കാൻ ആപ്പ് വഴിയുള്ള പരിശോധന സഹായിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ‘Nammude Keralam’ ആപ്പ് ഡൗൺലോഡ് ചെയ്ത് ലളിതമായ ഘട്ടങ്ങളിലൂടെ ഫലം അറിയാവുന്നതാണ്. സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷാ ഫലവും ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എസ്എസ്എൽസി ഫലം 2026; ആപ്പിലൂടെ ഫലം പരിശോധിക്കേണ്ട വിധം:
-
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യുക.
- ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ: android (play store) https://play.google.com/store/apps/details?id=com.itmission.nk
- iOS (App Store): https://apps.apple.com/in/app/nammude-keralam/id1595554541
-
വൺ ടൈം രജിസ്‌ട്രേഷൻ (OTR) പൂർത്തിയാക്കി ലോഗിൻ ചെയ്യുക.
-
ഹോം പേജിലെ ‘SSLC Results’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
-
രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി സബ്മിറ്റ് ചെയ്യുക.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഫലം പരിശോധിക്കാനാവശ്യമായ ലിങ്കുകൾ ആപ്പിൽ ലഭ്യമാണ്. വിവിധ സർക്കാർ സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന സർക്കാരിന്റെ ഏകീകൃത സംവിധാനമാണിത്.





















