കണിക്കൊന്നയുടെ സ്വർണ്ണനിറവും കണിവിളക്കിന്റെ പ്രകാശവും നിറഞ്ഞ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു തത്ത്വമസിയോടൊപ്പം ആഘോഷിക്കാൻ ഒരുങ്ങുന്നു മലയാളി സമൂഹം.
ലണ്ടൻ, ഒന്റാരിയോയിലെ മലയാളികൾക്ക് ഒരുമിച്ച് കൂടിച്ചേരാനും വിഷുവിന്റെ സാംസ്കാരിക പൈതൃകം ആഘോഷിക്കാനും വേദിയൊരുങ്ങുകയാണ്. “വിഷു മഹോത്സവം – 2026” എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ ആഘോഷം ഏപ്രിൽ 19-ന് Sir Frederick Secondary School (125 Sherwood Forest Square) ൽ നടക്കും.
സാംസ്കാരിക പരിപാടികൾ, കലാപ്രകടനങ്ങൾ, സംഗീത നിശ, കുട്ടികൾക്കായുള്ള പ്രത്യേക വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. വിഷുവിന്റെ ആത്മീയവും സാംസ്കാരികവുമായ സവിശേഷതകളെ ഒരുമിപ്പിക്കുന്ന ഈ മഹോത്സവം സമൂഹ ഐക്യത്തിനും സന്തോഷത്തിനും വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
മലയാളി സമൂഹത്തിലെ ഏവർക്കും “വിഷു മഹോത്സവം – 2026” ലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക് തത്വമസി വെബ് സൈറ്റ് സന്ദർശിക്കുക www.tatvamasi.ca
🌼

























