ലണ്ടൻ, ഒന്റാരിയോ
പ്രായം കൂടുന്നതിനനുസരിച്ച് ലഭ്യമായ സേവനങ്ങളും പിന്തുണകളും സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ അറിവ് നൽകുന്നതിനായി “Aging With Autonomy” എന്ന സൗജന്യ കമ്മ്യൂണിറ്റി പരിപാടി 2026 മെയ് 31-ന് ലണ്ടനിൽ നടക്കും.
999 Collip Crescent-ൽ രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രായമായ വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഭാവി ജീവിത പദ്ധതികൾ, ഹോം കെയർ സേവനങ്ങൾ, ആരോഗ്യപരമായ പിന്തുണകൾ, സ്വതന്ത്ര ജീവിതം തുടരാനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിവരങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പരിപാടിയിൽ ദിവസമൊട്ടാകെ വിവിധ മേഖലകളിലെ വിദഗ്ധരുടെ പ്രഭാഷണങ്ങൾ ഉണ്ടാകും. സന്ദർശകർക്ക് തങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് എത്തി പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
സ്നാക്സും പാനീയങ്ങളും ലഭ്യമാകുന്നതിനൊപ്പം പങ്കെടുക്കുന്നവർക്കായി ഡോർ പ്രൈസുകളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ പൂർണ്ണ വിവരങ്ങളും ഷെഡ്യൂളും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
📍 സ്ഥലം: 999 Collip Crescent, London, ON
📅 തീയതി: മേയ് 31, 2026
⏰ സമയം: രാവിലെ 9:30 – വൈകിട്ട് 4:30

























