Latest Canada telecom industry regulatory updates
ഒട്ടാവ: കാനഡയിലെ ടെലികോം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകരുന്ന നിർണായക പരിഷ്കാരങ്ങളുമായി രാജ്യത്തെ ടെലികോം നിയന്ത്രണ ഏജൻസിയായ സിആർടിസി (CRTC). നിലവിലുള്ള വയർലെസ്, ഇന്റർനെറ്റ് പ്ലാനുകളിൽ മാറ്റം വരുത്തുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് കമ്പനികൾ ഈടാക്കുന്ന അനാവശ്യ ഫീസുകൾ പുതിയ നിയമപ്രകാരം പൂർണ്ണമായി നിരോധിച്ചു.
ഇതിനുപുറമേ, പുതിയ സെൽഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ എടുക്കുമ്പോൾ ഈടാക്കാറുള്ള ‘ആക്ടിവേഷൻ ഫീസും’ ഇനി മുതൽ കമ്പനികൾക്ക് വാങ്ങാനാകില്ല. കരാർ കാലാവധി തീരുന്നതിന് മുൻപ് കണക്ഷൻ റദ്ദാക്കുമ്പോൾ ഈടാക്കുന്ന ‘ഏർലി കാൻസലേഷൻ ഫീസും’ നിർത്തലാക്കിയിട്ടുണ്ട്. എന്നാൽ, മൊബൈൽ ഹാൻഡ്‌സെറ്റുകൾ അടക്കമുള്ള ഉപകരണങ്ങൾ കരാറിന്റെ ഭാഗമായി കൈപ്പറ്റിയിട്ടുള്ളവർക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.
CRTC bans telecom activation fees change plans; പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
-
പ്ലാൻ മാറ്റങ്ങൾ സൗജന്യമായിരിക്കും: നിലവിലെ പ്ലാനുകൾ പുതുക്കാനോ മാറ്റാനോ ഇനി അധിക തുക നൽകേണ്ടതില്ല.
-
ആക്ടിവേഷൻ ഫീസ് ഇല്ല: പുതിയ കണക്ഷനുകൾ എടുക്കുമ്പോഴുള്ള ഹിഡൻ ചാർജുകൾ ഇല്ലാതാകും.
-
പിഴവുകളില്ലാത്ത പിൻമാറ്റം: കരാറുകൾ നേരത്തെ റദ്ദാക്കുമ്പോഴുള്ള ഭാരമേറിയ പിഴ ഒഴിവാക്കി (ഡിവൈസ് കോൺട്രാക്ട് ഉള്ളവർക്കൊഴികെ).
ടൊറന്റോ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ഈ തീരുമാനം ഏറെ ഗുണം ചെയ്യും. യാതൊരുവിധ അധികച്ചെലവുകളുമില്ലാതെ തന്നെ മികച്ച പ്ലാനുകളിലേക്ക് മാറാനും, മറ്റ് കമ്പനികളുടെ സേവനങ്ങൾ തിരഞ്ഞെടുക്കാനും, ബില്ലുകളെക്കുറിച്ച് കമ്പനികളുമായി കൂടുതൽ വിലപേശാനും പുതിയ നിയമം വഴി ഉപഭോക്താക്കൾക്ക് സാധിക്കും.
വടക്കേ അമേരിക്കയിൽ വച്ച് ഏറ്റവും ഉയർന്ന ഇന്റർനെറ്റ് നിരക്കുകളുള്ള രാജ്യങ്ങളിലൊന്നാണ് കാനഡ. പുതിയ താരതമ്യ പഠന റിപ്പോർട്ട് പ്രകാരം വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്റർനെറ്റ് വിപണി കാനഡയുടേതാണ്. ഈ സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് അവരുടെ കരാറുകളിലും സേവനങ്ങളിൽ കൂടുതൽ നിയന്ത്രണവും സ്വാതന്ത്ര്യവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സിആർടിസി ഈ നിർണായക നടപടി സ്വീകരിച്ചിരിക്കുന്നത്.
Latest Canada telecom industry regulatory updates



















