Mollywood Times Malayalam movie release date
നസ്‌ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. വലിയ വിജയമായി മാറിയ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന സിനിമയായതിനാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത്. വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന വലിയ സ്വപ്നത്തിലേക്കുള്ള യാത്രയും അതിനിടയിലെ രസകരമായ സംഭവങ്ങളുമാണ് പ്രമേയം. മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിലും സ്റ്റൈലിലുമാണ് നസ്‌ലിൻ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. രാമു സുനിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
വിശ്വജിത്ത് ഒടുക്കത്തിൽ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. നിധിൻ രാജ് അരോളും സംവിധായകനും ചേർന്നാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. സൗണ്ട് ഡിസൈൻ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ. പ്രൊഡക്ഷൻ കൺട്രോളർ ആയി സുധർമൻ വള്ളിക്കുന്നും ചീഫ് അസോസിയേറ്റ് ഡയറക്ടറായി രാജേഷ് അടൂരും പ്രവർത്തിക്കുന്നു. വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, പിആർഒ: എ എസ് ദിനേശ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.
Mollywood Times Malayalam movie release date




















