Amherstburg Job Fair
ആംഹെർസ്റ്റ്ബർഗ് മേഖലയിലുള്ളവർക്കായി ഈ ചൊവ്വാഴ്ച (2026 മേയ് 5) വിപുലമായ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 5:00 വരെ ലിബ്രോ സെന്ററിൽ (The Libro Centre) വെച്ചാണ് മേള നടക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ തൊഴിലുടമകൾ മേളയിൽ പങ്കെടുക്കുകയും ഉദ്യോഗാർത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കുകയും ചെയ്യും.
ആംഹെർസ്റ്റ്ബർഗ് ജോബ് ഫെയർ; പ്രധാന തൊഴിലവസരങ്ങൾ:
-
കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA): ഫ്രണ്ട് ലൈൻ ഓഫീസർമാരെ നിയമിക്കുന്നു.
-
വാക്കർ ഇൻഡസ്ട്രീസ്: പ്രൊഡക്ഷൻ സൂപ്പർവൈസർ, മെക്കാനിക്, ഇൻസൈഡ് സെയിൽസ് റെപ്രസെന്റേറ്റീവ്, ഹെവി എക്യുപ്‌മെന്റ് ഓപ്പറേറ്റർമാർ എന്നീ തസ്തികകളിലേക്ക് അവസരമുണ്ട്.
-
ആംഹെർസ്റ്റ്ബർഗ് സോബീസ് (Sobeys): മീറ്റ് കട്ടർ, പ്രൊഡക്ഷൻ ക്ലർക്ക്, കാഷ്യർമാർ എന്നിവരെ തേടുന്നു.
-
പിസ്സ പിസ്സ (Pizza Pizza): ഡെലിവറി ഡ്രൈവർമാർ, കുക്കുമാർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
-
മറ്റ് സ്ഥാപനങ്ങൾ: ലുബ്ഡബ് മെഡിക്കൽ ക്ലിനിക്ക്, ദ മസ്കിറ്റോ ഗാർഡ് (പെസ്റ്റ് കൺട്രോൾ ടെക്നീഷ്യൻ) തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങൾ മേളയുടെ ഭാഗമാകും.
തൊഴിൽ തേടുന്നവർ തങ്ങളുടെ ബയോഡാറ്റയുടെ (Resume) പകർപ്പുകൾ സഹിതം മേളയിൽ പങ്കെടുക്കേണ്ടതാണ്. മേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് തൊഴിലുടമകളുമായി സംവദിക്കാനും അനുയോജ്യമായ ജോലി കണ്ടെത്താനുമുള്ള മികച്ച അവസരമാണിത്.























