12 year old boy dies Palakkad
പാലക്കാട്: വീടുകളിൽ കുട്ടികൾക്കിടയിൽ ഉണ്ടാകാറുള്ള ചെറിയ പിണക്കങ്ങൾ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി വീണ്ടും മുന്നറിയിപ്പ്. സഹോദരൻ ടിവിയുടെ റിമോട്ട് നൽകാത്തതിൽ മനംനൊന്ത് പാലക്കാട് 12 വയസ്സുകാരൻ ജീവനൊടുക്കി. പാലക്കാട് തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് ആണ് മരിച്ചത്.
സ്കൂൾ അവധിക്കാലത്ത് വീട്ടിൽ വെച്ച് ടിവി കാണുന്നതിനിടെ സഹോദരനുമായി റിമോട്ടിനെച്ചൊല്ലി തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് പിണങ്ങിമാറിയ കുട്ടിയെ പിന്നീട് വീടിന്റെ തട്ടിൻപുറത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ വർഷം എട്ടാം ക്ലാസിലേക്ക് ജയിച്ച വിദ്യാർത്ഥിയാണ് പ്രദോഷ്. സംഭവത്തിൽ കല്ലടിക്കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള കൂടുതൽ പ്രാദേശിക വാർത്തകൾക്കായി LOCAL NEWS വിഭാഗം സന്ദർശിക്കുക




















