ആൻഡമാൻ : ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടതും നിഗൂഢവുമായ ആൻഡമാനിലെ നോർത്ത് സെൻ്റിനൽ ദ്വീപിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നത് തടയാൻ ഇന്ത്യൻ അധികൃതർ നിരീക്ഷണം കർശനമാക്കി. ആധുനിക മനുഷ്യനുമായി യാതൊരുവിധ സമ്പർക്കവുമില്ലാതെ, കല്ലുഗത്തിന് സമാനമായ രീതിയിൽ ജീവിക്കുന്ന 'സെൻ്റിനലിസ്' ഗോത്രവർഗ്ഗക്കാരുടെ സംരക്ഷണാർത്ഥമാണ് ഈ നടപടി. ...