ലണ്ടൻ നഗരത്തിൽ ഇന്ന് വൈകുന്നേരത്തോടെ പെട്രോൾ വില കുറയുകയായിരുന്നു. ലിറ്ററിന് ചില സെന്റുകൾ വരെ വില കുറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
ഇന്ധന വിപണിയിലെ മാറ്റങ്ങളും ക്രൂഡ് ഓയിൽ വിലയിലെ ഇടിവും കാരണം തന്നെയാണ് ഈ കുറവ് ഉണ്ടായത്. ഇത് ഡ്രൈവർമാർക്ക് ചെറിയ ആശ്വാസമായി മാറിയിരിക്കുകയാണ്.
പുതിയ വില ഇപ്പോൾ നഗരത്തിലെ പല പമ്പുകളിലും പ്രാബല്യത്തിൽ എത്തിയിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ഇന്ധനം നിറയ്ക്കാൻ ആളുകൾ അവസരം പ്രയോജനപ്പെടുത്തുകയാണ്.കാനഡയിലെ പ്രമുഖ ഗ്യാസ് പ്രൈസ് അനലിസ്റ്റായ ഡാൻ മക് ടീഗ് നൽകുന്ന വിവരങ്ങൾ പ്രകാരം, ഒന്റാരിയോയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ചയോടെ വിലയിൽ വലിയ ഇടിവ് സംഭവിക്കും.
വില കുറയുന്ന സാഹചര്യത്തിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ ആഗ്രഹിക്കുന്നവർ വെള്ളിയാഴ്ച വരെ കാത്തിരിക്കുന്നത് സാമ്പത്തികമായി ലാഭകരമായിരിക്കും. ഡീസൽ വിലയിലും റെക്കോർഡ് കുറവാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 28 സെന്റ് വരെ ഡീസൽ വിലയിൽ കുറവുണ്ടാകുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉയർന്ന ഇന്ധനവില കാരണം ബുദ്ധിമുട്ടുന്ന ലണ്ടനിലെ മലയാളി സമൂഹത്തിന് ഈ വാർത്ത വലിയ ആശ്വാസമാണ് നൽകുന്നത്.
ഇന്ധനവിലയിലെ ഈ മാറ്റം ലണ്ടനിലെ ഗതാഗത മേഖലയെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും അനുകൂലമായി ബാധിച്ചേക്കാം. എന്നാൽ ഈ വിലക്കുറവ് എത്രനാൾ നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ല. വരും ദിവസങ്ങളിൽ സമ്മർ ഗ്രേഡ് ഗ്യാസിലേക്ക് മാറുന്നതിലൂടെ വിലയിൽ നേരിയ വർദ്ധനവ് വീണ്ടും ഉണ്ടായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ധന വിലയിലെ മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
-
പെട്രോൾ വിലയിൽ ലിറ്ററിന് 12 മുതൽ 13 സെന്റ് വരെ കുറവ് പ്രതീക്ഷിക്കുന്നു.
-
ഡീസൽ വിലയിൽ ലിറ്ററിന് 28 സെന്റ് വരെ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
Update: വില പമ്പുകൾക്ക് അനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.


























